എന്നെക്കുറിച്ച്.
- അനുജി, കുരീപ്പള്ളി.
- "1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍......
" ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. "
"പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..."
"കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ "
"നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍"
"ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍"
"വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍"
"മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍"
"അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍"
"സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..."
"ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍"
"മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍"
"ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "
എനിക്കു പ്രീയപ്പട്ടവളേ, നിന്‍റെ പുഞ്ചിരിക്കുന്ന മുഖം എനിക്കു എത്ര വിലപ്പെട്ടതാണെന്നോ ..നിന്‍റെ വിടര്‍ന്ന കണ്ണുകളെ ഞാന്‍ എത്ര ആരാധിക്കുന്നുവെന്നോ..നിന്‍റെ ചൊടികളില്‍ വീണു പ്രതിഫലിക്കുന്ന കിരണങ്ങളാണ് എന്‍റെ ജീവന്‍റെ വെളിച്ചം എന്ന് നീ അറിയുന്നില്ലയോ..നിന്‍റെ കണ്ണുകളില്‍ നനവ് പടരുമ്പോള്‍ തകരുന്നത് എന്‍റെ ഹൃദയമാണ്, നിന്‍റെ അധരങ്ങള്‍ വിതുമ്പുമ്പോള്‍ എനിക്കു നഷ്ടമാകുന്നത് എന്നെത്തന്നെയാണ്, ആമീ..എന്‍റെ പ്രണയമായുള്ളവളേ, നിന്‍റെ കണ്ണീരും വേദനയും നീയെനിക്ക് തരൂ..അതെന്‍റെ ഉള്ളിലുരുകിയുറയട്ടെ...എന്‍റെ പ്രണയമേ, നിന്‍റെ ചകിതവും വിഹ്വലവുമായ മനസ്സ് നീ എനിക്കു തരൂ.. അവ എനിക്കു ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കട്ടെ...എന്‍റെ സര്‍വ്വസ്വവുമേ, നിന്‍റെ വിദ്വേഷവും അശാന്തിയും നീയെനിക്ക് സമ്മാനിക്കൂ.. അവ എന്നെ ഭ്രാന്തു പിടിപ്പിക്കട്ടെ.
എന്‍റെ പൊന്നേ..എനിക്കു പ്രീയപ്പെട്ടവളേ, എന്‍റെ മുഖത്തേക്ക് നോക്കൂ..എന്‍റെ കണ്ണുകളിലേക്കു നോക്കൂ..എന്‍റെ ജീവന്‍റെ വെളിച്ചം നീയെനിക്ക് തരൂ..നിന്‍റെ പുഞ്ചിരിയില്‍ പൊഴിയുന്ന മുത്തുകള്‍ മാത്രമാണിന്നെന്‍റെ സമ്പാദ്യം..
എന്‍റെ പൊന്നേ, ഇനിയുമിനിയും പുഞ്ചിരിക്കൂ എന്‍റെ കണ്ണുകളിലേക്കു നോക്കി.....ജന്‍മജണ്മാന്തരങ്ങളോളം...എന്നെ അമരനാക്കൂ...
എന്നെ അമരനാക്കൂ.....
എനിക്കു പ്രീയപ്പെട്ടവളേ നീയെന്‍റെ പ്രണയമാകുന്നു.
എനിക്കു പ്രീയപ്പെട്ടവളേ നീയെന്‍റെ സര്‍വ്വസ്വവുമാകുന്നു.
This entry was posted
on Jun 25, 2009
at Thursday, June 25, 2009
and is filed under
കുറിപ്പുകള്‍.,
പ്രണയം.
. You can follow any responses to this entry through the
comments feed
.
6 അഭിപ്രായങ്ങള്‍.
This comment has been removed by the author.
June 25, 2009 at 4:17 PM
aamiyude kannuneer anuettante kaikalaal maathram thudakkapedatte....
June 26, 2009 at 9:46 AM
aami ente hridayathodu chernnirikkunnu,enkilum thodaan kazhiyunnilla. aa kannukalude nanavum ente nenjil padarunnu enkilum athu thudakkan kazhiyunnilla..aamikkum enikkum madhye samooham theerkkunna chattakkodukalum mulluvelikalum oru paadu..enkilum hridayvum aathmaavum parasparam chennirikkunnu..chindakaleyum virarangaleyum mulluveli ketti thadayaanukumo ee samoohathinu...
June 26, 2009 at 1:44 PM
thank you jovis..ee nalla abhipraayathinu...thudarnnum vaayikoo..iniyum thudarnnu abhiprayangal parayoo athu nallathanenkilum moshamaanenkilum..
snheha poorvvam...
anugi,kureeppally. :-)
June 26, 2009 at 1:54 PM
കൊള്ളാം .....ഇനിയും പ്രധീക്ഷിച്ചു കൊണ്ട് ............
September 5, 2009 at 5:09 PM

