ഒരു ചിതയെരിയുന്നു-
മനസ്സില്‍.
ഒരു തേങ്ങലുയരുന്നു -
പ്രാണനില്‍.
കോടി ജന്‍മങ്ങളായ്
ഞാന്‍ കാത്തുസൂക്ഷിച്ചൊരു
കൈത്തിരി നാളമാണു നീ
എന്‍റെ കോടി ജന്‍മങ്ങള്‍ക്കു
ഹേതുവാണു നീ സഖീ..
എന്‍റെ കാത്തിരിപ്പിന്‍
പുണ്യമാണു നീ
എന്‍റെ കാത്തിരിപ്പിന്‍
പുണ്യമാണു നീ.
മുല്ലപ്പൂ മണമിന്നു
മൂടുപടമായ് ..
എന്നാത്മാവിലുറയുന്ന-
കണ്ണീരും,
കരിമ്പടം പുതപ്പിക്കും-
കറുത്ത രാത്രിയും,
കൂരിരുട്ടിലെന്നെ തുറിക്കും
കരിമ്പൂച്ചയും..
മരണം വിളിക്കുന്നുവോ??
എന്നെ കല്ലറക്കുള്ളിലെ ;
കല്ലറക്കുള്ളിലെ കറുത്ത
സത്യത്തിലേക്ക്...
ജന്‍മസ്വപ്‌നങ്ങള്‍തന്‍
ജീര്‍ണ്ണതയിലേക്ക്......
This entry was posted
on Jul 14, 2009
at Tuesday, July 14, 2009
and is filed under
കവിതകള്‍,
പ്രണയം.
. You can follow any responses to this entry through the
comments feed
.

