എന്റെ ആമിയ്ക്ക്...
എന്ത് എഴുതാന്‍ ആണ് ഞാന്‍ ഇപ്പൊ ഇത് എടുത്തത് എന്നു എനിക്ക് അറിയില്ല. പെട്ടന്ന് എടുത്ത് എഴുതി തുടങ്ങുന്നു.. ഇതില്‍ എന്തെങ്കിലും എഴുതുമെന്നോ അത് ഞാന്‍ എന്‍റെ ആമിയ്ക്ക് അയച്ചു തരും എന്നോ എനിക്കുറപ്പില്ല എന്നിട്ടും ഞാന്‍ എഴുതുന്നു.. എന്തൊക്കെയോ.. എന്‍റെ ആമി.. എനിക്കറിയില്ല എനിക്ക് നിന്നോട് തോന്നുന്ന വികാരം എന്താണെന്നും അതിന്‍റെ ആഴം എത്രയാണ് എന്നും. പക്ഷെ നീയില്ലെങ്കില്‍ നിന്നെക്കുറിച്ചുള്ള ചിന്തകള്‍ ഇല്ലെങ്കില്‍ ഇന്നെന്‍റെ ജീവിതം ശൂന്യമാണ്, മനസ് ശൂന്യമാണ്..ഒരു ജഡമായ് തീരുന്നു ഞാന്‍.. ശ്വസിക്കുകയും നടക്കുകയും ചെയ്യുന്ന ഒരു ജഡം.ഓരോ നിമിഷവും നീയെന്റെ പ്രാണനില്‍ കൂടുതല്‍ കൂടുതല്‍ അലിഞ്ഞു ചേരുന്നു.... പിരിക്കാന്‍ കഴിയാത്തവണ്ണം. ഇന്നെന്‍റെ ചിന്തകളെയും മനസിനെയും നിയന്ത്രിക്കുന്നത് നീയാണ്. നീയൊരു പകല്‍ക്കിനാവാണെന്നറിഞ്ഞിട്ടും നിന്നില്‍ ഞാന്‍ ജീവിക്കുന്നു..ഒരിക്കല്‍ എന്‍റെ പ്രാണന്‍ പറിച്ചെടുത്ത് നീ അകന്നു പോകുന്ന ദിവസവും കാത്ത്.അന്ന് മനസ് തുറന്നൊന്നു കരയാന്‍ ഞാനെന്റെ കണ്ണീര്‍ എല്ലുന്തിച്ചടച്ച ഈ നെഞ്ചിന്‍കൂട്ടില്‍ കൂട്ടിവയ്ക്കുന്നു;നിന്നെ ഞാന്‍ പ്രതിഷ്ഠിച്ച ശ്രീകോവിലിനുള്ളില്‍.
എന്‍റെ ആമീ ഏറെ തിരക്കിലാണ് ഞാന്‍, ഒരിക്കല്‍ നീയെന്നെ വിട്ടകലുമ്പോള്‍ നിന്നെയാത്രയാക്കുവാന്‍ ചിരിക്കുന്ന ഒരു മുഖംമൂടി തീര്‍ക്കണമെനിയ്ക്ക്. ജന്‍മസ്വപ്‌നങ്ങള്‍ തേടി അനന്തവിഹായസ്സിലേക്ക് നീ പറന്നുയരുമ്പോള്‍ എന്‍റെ കണ്ണീര്‍ക്കയ്യുകള്‍ നിന്‍ ചിറകൊടിക്കാതിരിക്കുവാന്‍ കരളുരുക്കിക്കാരിമ്പിന്‍ ചങ്ങല തീര്‍ക്കണമെനിയ്ക്ക്...അന്ന് ചോര വാര്‍ന്നു ഓജസ്സ് വറ്റിയ എന്‍റെ മുഖം നിന്നില്‍ നിന്ന് മറച്ചു പിടിക്കാന്‍ മനസിനെ കല്ലാക്കിയൊരു മറ തീര്‍ക്കണമെനിയ്ക്ക്, നെഞ്ചിനുള്ളിലൊരു നിലവറ തീര്‍ക്കണമെനിയ്ക്ക്. അതിലെനിക്കൊരു കല്ലറ തീര്‍ക്കണം. നിന്‍റെ സുഖശയനതിനു കാവലായ് വെളുത്തുള്ളിപ്പൂക്കള്‍ കൊണ്ട് നിറയെ മാലകള്‍ തീര്‍ക്കണം. നിന്‍റെ സ്വപ്നഭവന കവാടങ്ങളെ വിശുദ്ധതൈലം കൊണ്ട് മുദ്രണം ചെയ്യണം. നിന്‍റെ സ്വപ്നങ്ങള്‍ക്ക് മേല്‍ അശാന്തി പടര്‍ത്തുമൊരു കടവാവ്വലായ് മാറാതെന്നാത്മാവിനെ തളക്കാന്‍ ചെത്തിക്കൂര്‍പ്പിച്ച ഒരു മരക്കുരിശ് പണിയണം.
എന്നെക്കുറിച്ച്.
- അനുജി, കുരീപ്പള്ളി.
- "1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍......
" ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. "
"പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..."
"കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ "
"നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍"
"ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍"
"വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍"
"മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍"
"അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍"
"സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..."
"ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍"
"മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍"
"ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "
പൂവിളിയും പൂക്കളവും അന്യംനിന്ന് പോയ മലയാളനാട്ടില്‍ വിളിക്കാതെ
വന്ന അതിഥിയായ് ഓരോണക്കാലം കൂടി,
എങ്ങോ പോയ്മറഞ്ഞ ഓണത്തുമ്പികളെയും കോണ്‍ക്രീറ്റ് കാടുകളില്‍
വിരിയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന തുമ്പപ്പൂക്കളെയും
നമുക്ക് മറക്കാം.
കുഴിപ്പന്തും കിളിത്തട്ടും തിരുവാതിരയും കളിക്കാന്‍ ഇനിയൊരു മൂന്നടി മണ്ണ്
പോലും ദാനം തരാന്‍ കഴിവില്ലാതെ പോയ
മാവേലിത്തമ്പുരാന്റെ നിസ്സംഗതയില്‍ നമുക്ക് പങ്കുചേരാം,
ആ നിസ്സഹായതയില്‍ നമുക്ക് പരിതപിക്കാം.
ഇനി അന്യനാട്ടില്‍ നിന്ന് വരുന്ന പൂക്കളെയും പച്ചക്കറികളെയും
കാത്ത് നില്‍ക്കാതെ നമുക്കൊരു ഇന്‍സ്റ്റന്റ് പൂക്കളം വേടിക്കാം,
മുന്തിയ ഹോട്ടലില്‍ ഓണസദ്യക്ക് ഓര്‍ഡര്‍ കൊടുക്കാം.
ഉണ്ടു നിറഞ്ഞ വയറുമായ് നമുക്ക് ശപിക്കാം
ഊഞ്ഞാലുകെട്ടാന്‍ ഒരു മരം പോലും ബാക്കിയില്ലാത്ത
മലയാള മണ്ണിനെ
എന്നിട്ട് ഞാനും നിങ്ങളുമടങ്ങുന്ന നമുക്ക് ഓണമാഘോഷിക്കാം
നമ്മുടെ സ്വന്തം ചാനലിനോപ്പം.
ചാനലുകളുടെയും ഇന്റര്‍നെറ്റിന്റെയും മുന്നിലിരുന്നു നമുക്കും നീട്ടി വിളിക്കാം..
പൂവേ.. പൊലി.. പൂവേ....പൊലി... പൂവേ.......
എല്ലാവര്‍ക്കും ഐശ്വര്യാരോഗ്യ സമ്പല്‍സമൃദ്ധമായ
ഓണാശംസകള്‍..
ഒരല്‍പം വേദനയോടെ
അനുജി, കുരീപ്പള്ളി.
വന്ന അതിഥിയായ് ഓരോണക്കാലം കൂടി,
എങ്ങോ പോയ്മറഞ്ഞ ഓണത്തുമ്പികളെയും കോണ്‍ക്രീറ്റ് കാടുകളില്‍
വിരിയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന തുമ്പപ്പൂക്കളെയും
നമുക്ക് മറക്കാം.
കുഴിപ്പന്തും കിളിത്തട്ടും തിരുവാതിരയും കളിക്കാന്‍ ഇനിയൊരു മൂന്നടി മണ്ണ്
പോലും ദാനം തരാന്‍ കഴിവില്ലാതെ പോയ
മാവേലിത്തമ്പുരാന്റെ നിസ്സംഗതയില്‍ നമുക്ക് പങ്കുചേരാം,
ആ നിസ്സഹായതയില്‍ നമുക്ക് പരിതപിക്കാം.
ഇനി അന്യനാട്ടില്‍ നിന്ന് വരുന്ന പൂക്കളെയും പച്ചക്കറികളെയും
കാത്ത് നില്‍ക്കാതെ നമുക്കൊരു ഇന്‍സ്റ്റന്റ് പൂക്കളം വേടിക്കാം,
മുന്തിയ ഹോട്ടലില്‍ ഓണസദ്യക്ക് ഓര്‍ഡര്‍ കൊടുക്കാം.
ഉണ്ടു നിറഞ്ഞ വയറുമായ് നമുക്ക് ശപിക്കാം
ഊഞ്ഞാലുകെട്ടാന്‍ ഒരു മരം പോലും ബാക്കിയില്ലാത്ത
മലയാള മണ്ണിനെ
എന്നിട്ട് ഞാനും നിങ്ങളുമടങ്ങുന്ന നമുക്ക് ഓണമാഘോഷിക്കാം
നമ്മുടെ സ്വന്തം ചാനലിനോപ്പം.
ചാനലുകളുടെയും ഇന്റര്‍നെറ്റിന്റെയും മുന്നിലിരുന്നു നമുക്കും നീട്ടി വിളിക്കാം..
പൂവേ.. പൊലി.. പൂവേ....പൊലി... പൂവേ.......
എല്ലാവര്‍ക്കും ഐശ്വര്യാരോഗ്യ സമ്പല്‍സമൃദ്ധമായ
ഓണാശംസകള്‍..
ഒരല്‍പം വേദനയോടെ
അനുജി, കുരീപ്പള്ളി.

