എന്നെക്കുറിച്ച്.
- അനുജി, കുരീപ്പള്ളി.
- "1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍......
" ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. "
"പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..."
"കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ "
"നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍"
"ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍"
"വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍"
"മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍"
"അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍"
"സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..."
"ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍"
"മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍"
"ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "
പുലര്‍ മഞ്ഞു പൊഴിയുന്ന പുഞ്ചിരി
വിരിയിച്ചൊരെന്‍ പ്രണയ പുഷ്പമേ,
ഇരുളുമീ സന്ധ്യതന്‍ ഉരുകുന്ന തേങ്ങലില്‍
എന്നെത്തനിച്ചാക്കിയകന്നതെന്തേ,
എന്‍ ഹൃദയ തന്ത്രികളിലൂറുമീ
പ്രണയലോലമാം മൗനരാഗം ഇന്ന്
ഒരുവേളയെങ്കിലും നീ കേട്ടുവെങ്കില്‍.
ഓര്‍മ്മകള്‍ മരിക്കാത്ത ജീവിതയാത്രയില്‍
നിന്നോര്‍മ്മകള്‍ മേയുമീയേകാന്തവീഥിയില്‍
അലയുമെന്നാത്മാവു നീ കണ്ടുവെങ്കില്‍.
ഉതിര്‍ന്നുപോയി നിന്‍ സിന്ദൂരരേഖയില്‍
നിന്നൊരു നുള്ള് കുങ്കുമമായ് ഞാന്‍.
ഈ മണ്ണില്‍ വീണലിഞ്ഞു പോയി,നിനക്കായ്
നെഞ്ചകം പിളര്‍ന്നിറ്റിച്ചൊരെന്‍ ഹൃദയരക്തം.
മറക്കുവാനാകില്ല നിന്നെത്തനിച്ചാക്കി മരിക്കുവാനും.
ഓര്‍മ്മയില്‍ തെളിയുന്ന നീ തന്നെയാകുന്നു
ശ്വാസമായെന്നുള്ളില്‍ നിറയുന്നതും,
ഒരു കണ്ണുനീര്‍ത്തുള്ളിയായ് നീയെന്‍
കരളില്‍ വീണു ചിതറുമ്പൊഴും
മരിക്കുവാനാകില്ല നിന്നെ തനിച്ചാക്കി
ഇതളൂര്‍ന്നു വീണു മണ്ണിനെ പുല്‍കി
ഞാന്‍ മണ്ണായ് മാറിയിന്നെങ്കിലും,
ഇനിയുമുണ്ടാം വസന്തങ്ങളെനിക്കായ്
ഇനിയുമുണ്ടാം പൊന്‍പുലരികളെനിക്കായ്
പുഷ്പ്പങ്ങളേറെയുണ്ടീ മലര്‍വാടിയിലെന്നാകിലും
ഇനിയും പുനര്‍ജ്ജനിക്കാം മല്‍പ്രിയേ നിനക്കായ്
അതിലോലമാമൊരു ചെമ്പനീര്‍ പുഷ്പ്പമായ്...
ഇനിയും പുനര്‍ജ്ജനിക്കാം മല്‍പ്രിയേ നിനക്കായ്
അതിലോലമാമൊരു ചെമ്പനീര്‍ പുഷ്പ്പമായ്...
This entry was posted
on Jun 21, 2009
at Sunday, June 21, 2009
and is filed under
കവിതകള്‍,
പ്രണയം.
. You can follow any responses to this entry through the
comments feed
.


Post a Comment