എന്നെക്കുറിച്ച്.
- അനുജി, കുരീപ്പള്ളി.
- "1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍......
" ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. "
"പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..."
"കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ "
"നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍"
"ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍"
"വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍"
"മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍"
"അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍"
"സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..."
"ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍"
"മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍"
"ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "
പ്രണയ ഗോപുരങ്ങളില്‍,ആളൊഴിഞ്ഞ വഴിത്താരകളില്‍ നിന്നെ തേടിയലയുമ്പോള്‍
എന്റെയുള്ളില്‍ നീയായിരുന്നു.പ്രാണനില്‍ തീയായിരുന്നു.ഞാന്‍ അഗ്നിയായിരുന്നു.
എന്റെ പ്രീയപ്പെട്ടവളേ, മായയായ് നീയെന്നിലലിഞ്ഞു ചേര്‍ന്ന നിമിഷം ഞാന്‍
മഞ്ഞുതുള്ളിയെക്കാള്‍ നൈര്‍മ്മല്യമുള്ളവനായ്,നിന്‍ ചൊടികളില്‍ ഇറ്റു വീഴാന്‍
വെമ്പി നില്‍ക്കുന്ന നീര്‍കണമായ്.
നിന്റെ കൊഞ്ചെലുകളില്‍ ഞാന്‍ എന്നെ മറന്നു. നിന്റെ ചുംബനങ്ങളില്‍
ഞാനൊരു വസന്തമായ് . നിന്റെ നിറഞ്ഞ മാറില്‍ ഞാന്‍ എന്റെ മുഖം ചേര്‍ത്ത് വച്ചു.
നിന്റെ പുക്കിള്‍ച്ചുഴിയില്‍ ഞാനൊരു പൂമ്പാറ്റയായ്..നിന്റെ അധരങ്ങളെ ഞാന്‍
ചുംബനങ്ങള്‍ കൊണ്ട് മൂടി. നിന്റെ കാതില്‍ ആര്‍ദ്രമായ് ഞാന്‍ മന്ത്രിച്ചു,
എനിക്ക് പ്രീയപ്പെട്ടവളെ നീയെന്റെ പ്രണയമാകുന്നു. എനിക്ക് പ്രീയപ്പെട്ടവളേ
നീയെന്റെ സര്‍വ്വസ്സ്വവുമാകുന്നു..
This entry was posted
on Jun 16, 2009
at Tuesday, June 16, 2009
and is filed under
കുറിപ്പുകള്‍.,
പ്രണയം.
. You can follow any responses to this entry through the
comments feed
.
2 അഭിപ്രായങ്ങള്‍.
കുറച്ചു ലിപ്സ്റ്റിക് പറ്റിയാരുന്നു....ഞാന്‍ അതങ്ങ് മായിച്ചു കളഞ്ഞു....... :-P
June 17, 2009 at 8:48 PM

