അവ ചോദ്യങ്ങളായി തന്നെ അവശേഷിക്കുന്നു........ ....അനുജി, കുരീപ്പള്ളി.
ഒരു സൂര്യന്‍
ഒരു ചന്ദ്രന്‍
ഒരു ആകാശം
ഒരു ഭൂമി
അവിടെ ഒരായിരം മനുഷ്യര്‍
അവര്‍ക്ക് ഒരായിരം മതങ്ങള്‍
പിന്നെ ഒരായിരം ദൈവങ്ങള്‍
ഇതില്‍ ആര്‍ക്കാണ് ചോര ഒരു മതമായിട്ടുള്ളത് ?
ആരാണ് പ്രതികള്‍?
ആരാണ് വാദികള്‍?
ആരാണ് ഉടമകള്‍?
ആരാണ് അടിമകള്‍?
ആര്‍ക്കാണ് മരണം വിധിക്കപ്പെടെണ്ടത്?
ആരാണ് മരണം വിധിക്കുന്നത്?
എന്തിന് വേണ്ടി മരണം വിധിക്കപ്പെടുന്നു?
എന്താണ് അവര്‍ ചെയ്ത കുറ്റം?
ചോദ്യങ്ങള്‍ അങ്ങനെ അനന്തമായ് നീളുന്നു
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.
This entry was posted
on Apr 18, 2009
at Saturday, April 18, 2009
and is filed under
കവിതകള്‍
. You can follow any responses to this entry through the
comments feed
.


Post a Comment