If you don't have Malayaalam font plz CLICK here
"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു." അനുജി,കുരീപ്പള്ളി.

എന്നെക്കുറിച്ച്.

My photo
"1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍...... " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "







വിരഹനോവ്.  

Posted by അനുജി, കുരീപ്പള്ളി. in ,

കാലം കാറ്റിലലിയുമ്പോള്‍
കദനം കരളില്‍ നിറയുമ്പോള്‍ 
ഓര്‍മ്മകള്‍ മനസിന്റെ  സംഗീതമാകുമ്പോള്‍
വിരഹത്തിന്‍ വേദന കല്ലായ് ഞാന്‍ 
സൂക്ഷിച്ചോരെന്‍ ഹൃദയത്തെ കണ്ണീരാ-
യുരുക്കി ഒരു കടലോളം നിറയ്ക്കുമ്പോള്‍
ആ കടലിന്റെ ആഴങ്ങളില്‍ പ്രാണന്‍ പിട-
ച്ചെങ്ങോട്ടന്നറിയാതെ ഒഴുകുമ്പോള്‍ 
പ്രിയ തോഴീ,
നീ സ്നേഹിച്ചിരുന്നോരീ വിരലുകളില്‍ 
നിന്‍ സ്പര്‍ശനം  ഞാന്‍ അറിയാതിരിക്കുകില്‍ 
ആ കണ്ണുകള്‍ തുടച്ചോരെന്‍ വിരലുകളില്‍ 
നിന്‍ കണ്ണീരിന്‍ നനവ് ഞാന്‍ കാണാതിരിക്കുകില്‍
എങ്ങോട്ടെന്നറിയാതോഴുകുന്നോരെന്‍  കരതലത്തില്‍ 
നിന്‍ ഹൃദയത്തിന്‍ സ്പന്ദനം തുടിക്കാതിരിക്കുകില്‍ 
മേല്‍ക്കുമേല്‍ വച്ച് ഞാനാരാധിച്ചിരുന്ന,
മിഴിനീരോഴുകിപ്പരന്നോരാ കണ്ണുകള്‍ 
എന്നകതാരില്‍ തെളിയാതിരിക്കുകില്‍ 
അറിയുക,
നിന്‍ പ്രിയ തോഴനാമാനുജിയെ 
മരണം പുല്കിയെന്നു.

നിന്‍ പ്രിയ തോഴനാം അനുജിയെ 
മരണം പുല്കിയെന്നു.

This entry was posted on Apr 18, 2009 at Saturday, April 18, 2009 and is filed under , . You can follow any responses to this entry through the comments feed .

2 അഭിപ്രായങ്ങള്‍.

ഒരു നല്ല കൂട്ടുകാരിയുടെ ഓര്‍മ്മയ്ക്ക്‌.........
അവള്‍ തന്നെ ആണ് ഈ പേര് ഇതിനിട്ടതും......
ഇപ്പോഴും ഞാന്‍ ഒരു പാട് മിസ്സ്‌ ചെയ്യുന്ന ഒരു സൌഹൃതം ആണ് അവളുടേത്‌.........
പക്ഷെ എന്റെ ഓര്‍മകളില്‍ എന്റെ ചിന്തകളില്‍ അവള്‍ എന്നുമുണ്ടാവും എന്നോടൊപ്പം
ഒരു നല്ല ചങ്ങാതിയായി........

April 26, 2009 at 2:30 PM

പ്രണയം ആത്മാവിന്ടെ അനന്തധയില്‍ ഉടലെടുക്കുന്ന സ്വാര്‍തഥാ യാണ് .....പ്രണയിക്കാത്തവര്‍ ആരുമില്ല മാഷെ ...അധ് സുഖമുള ഒരു വേദനയാണ് ......

September 5, 2009 at 5:04 PM

Post a Comment

Post a Comment