തപം കൊണ്ട പുണ്യത്തിനായ്
ശിലയാം ശിവതേജസ്സിന്നു
സ്വയംവരമാല്യം ചാര്‍ത്തിയ
വശ്യസുന്ദരി,ഹിമവല്‍പുത്രി.
മുക്കണ്ണനെത്തേടി മാനസ്സസരസ്സില്‍
ഓംകാരമായലിഞ്ഞു ചേര്‍ന്നവള്‍.
മുറുകും തന്ത്രികളില്‍ നടരാജ
സ്പര്‍ശനം തേടുന്ന മായാവിപഞ്ചിക.
പ്രണയ ലാസ്യഭാവങ്ങളിലര്‍ദ്ധ-
നാരീശ്വരിയാവാന്‍ കൊതിച്ചവള്‍.
കാശിനാഥന്‍ തന്‍ വലംകയ്യാല്‍ ചേര്‍ത്ത്
പിന്നെ ചുടുകാട്ടിലെറിഞ്ഞവള്‍.
ചുടലഭസ്മവും പേറി കൈലാസഭ്രഷ്ടയായ്
ദേഹവും ദേഹിയുമില്ലാതലഞ്ഞവള്‍.
ഒടുവില്‍ കണ്ണീരുറഞ്ഞു ശൈല-
ശ്രിംഗങ്ങളില്‍ ഹിമശിലയായ്
കണ്ണീരുറഞ്ഞു ശൈലശ്രിംഗങ്ങളില്‍
ഹിമശിലയായ്
മായയായ് ....
This entry was posted
on Apr 18, 2009
at Saturday, April 18, 2009
and is filed under
കവിതകള്‍,
പ്രണയം.
. You can follow any responses to this entry through the
comments feed
.


Post a Comment