പൂക്കാത്ത മുല്ല..
കായ്ക്കാത്ത തേന്മാവ്..
കിനാവിന്റെ തീരത്ത്
ഒറ്റക്കയറില്‍ തൂങ്ങിയാടുന്ന
ഒരു ഊഞ്ഞാല്‍,
കഴുത്തിനു പാകം..
ചക്രവാളം തിരഞ്ഞ്
വിജനമായ
ഒരു നടപ്പാത,
ഇരുപുറവും പച്ചപ്പ്
വാര്‍ന്ന് പോയ
ചില സ്വപ്നങ്ങള്‍.
കെട്ടിപ്പിണയാന്‍
കൊതിച്ച്
യാത്രകളുടെ മുഷിപ്പ്
പേറി തളര്‍ന്ന്
സമാന്തരമായി
ഒരു ഒറ്റവരിപ്പാളം.
കാറ്റു തന്നത്
ഒരു പാഴ്ഞരമ്പില.
ദൂരങ്ങള്‍ താണ്ടാന്‍
തുഴയില്ലാത്ത തോണി.
നുണക്കുഴികള്‍ കാട്ടി
പുഴയുടെ ചിരി..
ഒറ്റക്കാലിലെ
കൊലുസിന്റെ
കിലുക്കം കാതോര്‍ത്ത്
പൂഴിമണ്ണില്‍ കോറിയിട്ട
വാക്കായി, ഒരു
പ്രണയാസ്ഥിപഞ്ജരം.
അകലെ
നിഴല്‍പ്പാടുകള്‍ക്കപ്പുറം
ഇരുട്ടിന്നുമപ്പുറം
ശ്മശാനം കത്തുകയാണ്.
മരണമില്ലാത്ത
ഓര്‍മ്മകള്‍ക്ക് മുന്നില്‍.
This entry was posted
on Jun 14, 2011
at Tuesday, June 14, 2011
and is filed under
കവിതകള്‍
. You can follow any responses to this entry through the
comments feed
.

