
നിന്‍റെ മൗനത്തില്‍
ഉരുകി നിറയുന്നത്
എന്‍റെ മനമാണ്.
നിന്‍റെ നിശബ്ദതയില്‍
അലിഞ്ഞില്ലാതവുന്നത്
എന്‍റെ നിശ്വാസങ്ങളാണ്.
ഹൃദയവിചാരങ്ങളുടെ
മഴമേഘമേ നീ
കാറ്റിലൊഴുകിയകലുമ്പോള്‍
ഈ ഊഷരഭൂവില്‍
വിണ്ടുകീറുന്നത് എന്‍റെ
ഹൃദയ ഭൂമികയാണ്.
എന്‍റെ ആത്മാവിന്റെ
നിസ്വനങ്ങള്‍ നീ
അറിയാതിരിക്കുമ്പോള്‍
എനിക്ക് നഷ്ടമാകുന്നത്
എന്നെ തന്നെയാണ്.
This entry was posted
on Jan 28, 2010
at Thursday, January 28, 2010
and is filed under
കവിതകള്‍
. You can follow any responses to this entry through the
comments feed
.

