മഴയ്ക്ക് നാടിന്റെ നന്മയാണത്രേ..!!
പ്രണയത്തിന്റെ സംഗീതമാണെന്നും
കാമത്തിന്റെ തീഷ്ണതയാണെന്നും
പറഞ്ഞത് പണ്ടെന്നോ കുറിച്ചിട്ട വാക്കുകള്‍.
ഇന്നും മഴ പെയ്യുന്നുണ്ട് ..
നാടിന്റെ നന്മയില്ലാതെ,
പ്രണയത്തിന്റെ സംഗീതമില്ലാതെ,
കാമത്തിന്റെ തീഷ്ണതയില്ലാതെ..
സിരകളില്‍ നുരയുന്ന ലഹരിയില്‍
മഴയുടെ കുളിര്‍ നഷ്ടമായി,
മണം നഷ്ടമായി, രാത്രിയുടെ മറ പറ്റി
അപശ്രുതിമീട്ടി തോരാതെ പെയ്യുകയാണ്..
ഇപ്പോള്‍ തോന്നുന്നു മഴക്കിലുക്കങ്ങള്‍ക്ക്
മരണത്തിന്റെ കാലൊച്ചയാണെന്ന്
അന്നൊരു മഴയിലാണ് എന്റെ സര്‍വ്വസ്സ്വവും
ഒലിച്ചുപോയത്, ഞാന്‍ അനാഥനായത്,ഏകനായത്..
This entry was posted
on Nov 6, 2011
at Sunday, November 06, 2011
and is filed under
കവിതകള്‍,
പ്രണയം.
. You can follow any responses to this entry through the
comments feed
.


Post a Comment