തണലുകളില്ലാത്ത യാത്രയുടെ
ഈ ജീവിത സായാഹ്നത്തില്‍
മേല്‍ക്കൂരയില്ലാത്ത
അരക്ഷിതത്വത്തിന്റെ
ഉമ്മറപ്പടിയ്ക്കരികെ
തഴുകിമിനുത്ത
നഷ്ടബോധത്തിന്റെ
ചുവര്‍ചാരിയിരിയ്ക്കുമ്പോള്‍
നിഴല്‍ പോലും എന്നെ
കുറ്റപ്പെടുത്തുകയാണ്.
അകലെയെങ്കിലും
അകലെയല്ലാത്ത
നിന്‍ രൂപം നെഞ്ചില്‍
നിറച്ച്,തൊടാതെ തൊടുന്ന
വിരല്‍ത്തുമ്പിലെ
സ്നേഹം നുകര്‍ന്ന്
ഓര്‍മ്മകളുടെ
പുകച്ചുരുളുകളില്‍ നിന്ന്
നിനക്കൊപ്പമുണ്ടായിരുന്ന
ഒരോ നിമിഷത്തെയും
ഹൃദയത്തുടിപ്പുകള്‍
എണ്ണിപ്പെറുക്കുമ്പോള്‍;
മുറ്റത്തെ ചുമച്ച് തുപ്പിയ
ചോരച്ച പാടുകള്‍ക്ക്
മീതെ കിടന്ന്
വെറുപ്പോടെ മുഖം തിരിയ്ക്കുന്നു
എന്നാജന്മ സഹചാരി,
കാലങ്ങള്‍ക്കിപ്പുറവും
മുടങ്ങാതെ, മുറതെറ്റാതെ
വിറയാര്‍ന്ന ചുണ്ടാല്‍
ചൊരിയപ്പെടുന്നു
എന്നിലീ നിഴല്‍ശാപങ്ങള്‍.
പിന്നെ പതിവുപോലെന്‍
കണ്ണീര്‍ നനവില്‍
കരള്‍ നൊന്ത്
ആശ്വസിപ്പിയ്ക്കുന്നു,
വിധിയെന്നു ചൊല്ലി
നെടുവീര്‍പ്പിടുന്നു.
ഉച്ചവെയില്‍ ചൂടില്‍
ഉരുകി തിളയ്ക്കുന്ന
ചിന്താപാരമ്യതകളില്‍
ഒപ്പം നടന്ന് എപ്പൊഴോ
എന്റെ ഹൃദയത്തില്‍
നീ ചേര്‍ന്ന് നില്‍ക്കുമ്പോള്‍
തെല്ലിട നേരമങ്കിലും ഒന്നായ്,
ഇണ ചേര്‍ന്ന് പിരിഞ്ഞ
നിന്റെ നിഴലിനോട്
എന്റെ നിഴലിന്
പ്രണയമാണത്രേ ഇന്നും..


Post a Comment