വെട്ടിപ്പിളര്‍ന്ന മണ്ണിന്റെ
അശാന്തമായ തെരുവോരങ്ങളില്‍
നിറതോക്കും തെരുപ്പിടിച്ച്
ഉറക്കമില്ലാത്ത കണ്ണുകളില്‍
ചോരയുടെ ചുവപ്പുമായ്
ഒരശ്വത്ഥാമാവിനെപ്പോലെ
നീ നടക്കുന്നുണ്ടാകും നാഥുറാം
ഞാന്‍ കാണുന്നു നിന്നെ..
ഇക്കാലമത്രയും നീ കണ്ടയീ
മണ്ണിന്റെ പരിവേദനങ്ങള്‍
ഒരല്‍പ്പമെങ്കിലും നിന്റെ മനസ്സിനെ
ഉലച്ചുവെങ്കില്‍,കനിവിന്റെ
ഒരുറവയെങ്കിലും പൊട്ടിയെങ്കില്‍
ശിരസ്സില്‍ ഇപ്പൊഴും ആ
മതഭ്രാന്തിന്റെ പുഴുക്കള്‍
നുരയ്ക്കുന്നില്ല എങ്കില്‍
ഇന്നൊരു രാത്രി...
ഇന്നൊരു രാത്രിയെങ്കിലും..
അഹിംസാ വാദിയായ
ഒരു കൃശഗാത്രന്‍
നെഞ്ചോടു ചേര്‍ത്ത
ഇന്ത്യയുടെ ആത്മാവിലേക്ക്
തീയുണ്ടകള്‍ തുളച്ചു കയറ്റിയ
ആ നശിച്ച കൈത്തോക്ക്
എനിയ്ക്ക് തരൂ
നാളെ പുലര്‍ച്ചയില്‍
എന്റെയും നിന്റെയും
നൂറുകോടി ജനങ്ങളുടെയും
ആത്മാവ് കവര്‍ന്നു തിന്ന്
മൂവര്‍ണ്ണക്കൊടിയ്ക്ക് മുന്നില്‍
സല്യൂട്ട് ഏറ്റുവാങ്ങുന്ന
അധികാര വര്‍ഗ്ഗമെന്ന
ചെന്നായ്ക്കൂട്ടത്തില്‍
ഒന്നിന്റെയെങ്കിലും ചങ്ക് തുളച്ച്
വന്ദേമാതരമെന്നാര്‍ത്ത് വിളിച്ച്
എനിയ്ക്കെന്റെ ആത്മാവിനെ
തൃപ്തിപ്പെടുത്താന്‍
എന്ന ഭാരതീയനെ
തൃപ്തിപ്പെടുത്താന്‍..
എന്നെക്കുറിച്ച്.
- അനുജി, കുരീപ്പള്ളി.
- "1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍......
" ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. "
"പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..."
"കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ "
"നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍"
"ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍"
"വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍"
"മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍"
"അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍"
"സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..."
"ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍"
"മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍"
"ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "
This entry was posted
on Aug 19, 2011
at Friday, August 19, 2011
and is filed under
കവിതകള്‍
. You can follow any responses to this entry through the
comments feed
.


Post a Comment