
അന്ന്
വീഴാനാഞ്ഞപ്പോള്‍
കയ്യെത്തിപ്പിടിച്ചത്,
വേരറ്റു ചടച്ചോരു
മുളം ചില്ലയില്‍.
പിന്നെ
ചിതലരിച്ച കഴുക്കോലില്‍
ജീവിതം കൊരുത്തപ്പോള്‍
നുറുങ്ങി വീണത്,
മരണമെന്ന ആശ്രയം
പകല്‍
വെട്ടിത്തിരുത്തിയ
അക്കപ്പെരുക്കങ്ങളില്‍
അലറിക്കരഞ്ഞത്,
വിശപ്പെന്ന സത്യം.
രാത്രി
കഴുത്തിലമര്‍ന്ന
മൂര്‍ച്ചയുള്ള തണുപ്പില്‍
ശ്വാസം വിക്കിയത്,
നിസ്സഹായന്റെ ഭീരുത്വം.
കിടപ്പറയില്‍
താലിച്ചരടില്‍ കുരുങ്ങിയവളുടെ
കണ്ണീര്‍ നെഞ്ചു നനച്ചപ്പോള്‍
വഴുതി വീണത്, അശാന്തിയുടെ
കാണാക്കയങ്ങളില്‍.
തെരുവില്‍
പച്ച നോട്ടുകളുമായ്
അടുത്തവന്റെ നെഞ്ചില്‍
കത്തിപായിച്ചത്,
അളമുട്ടിയന്റെ ശൂരത്വം
ഒടുവില്‍
ഇരുട്ടില്‍ നിന്നും
മിന്നായംപോലെ
മൂളിയെത്തിയ തിളക്കത്തില്‍,
വഴിപിഴച്ചവന്റെ അന്ത്യവിധി.
എന്നെക്കുറിച്ച്.
- അനുജി, കുരീപ്പള്ളി.
- "1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍......
" ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. "
"പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..."
"കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ "
"നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍"
"ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍"
"വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍"
"മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍"
"അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍"
"സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..."
"ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍"
"മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍"
"ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "
This entry was posted
on May 5, 2010
at Wednesday, May 05, 2010
and is filed under
കവിതകള്‍
. You can follow any responses to this entry through the
comments feed
.
4 അഭിപ്രായങ്ങള്‍.
കച്ചിതുരുമ്പും, ചിതലരിച്ച കഴുക്കോലും, പകൽ വെട്ടത്തിൽ മുനിഞുകത്തുന്ന
തെരുവു ബാല്യ്‌വും,അങനെ... അങനെ... ഒടുവിൽ, മിന്നായം പോലെ പായുന്ന
കത്തിമുനയാൽ കുത്തേൽക്കുന്നത് വഴിപിഴച്ചവൻ മാത്രമോ?
May 6, 2010 at 11:45 PM
ഒരിക്കലും അല്ല ഭായ്...
എന്റെ കുട്ടിക്കാലത്ത് വെട്ട്,കുത്ത്,കൊലപാതകം തുടങ്ങി നിരവധി മേഘലകളില്‍ തനതായ വ്യക്തിത്വം കാത്തു സൂക്ഷിച്ച ഒരു ലോക്കല്‍ ഗുണ്ട. ഒരു കാലത്ത് വലിയ ആരാധകന്‍ ആയിരുന്നു ഞാന്‍ ആ മനുഷ്യന്റെ. ഒടുക്കം ചതിവില്‍ പെട്ട് ഇരുട്ടിന്റെ മറവില്‍ കൊത്തി നുറുക്കപ്പെട്ട ആ മനുഷ്യന്റെ ഓര്‍മ്മയ്ക്കാണ് ഈ കവിത. അയാള്‍ടെ മകള്‍ പണ്ട് എന്റെ സഹപാഠി ആയിരുന്നു. ഇതില് അന്ന് അവള്‍ പറഞ്ഞത് മാത്രമേ ഉള്ളൂ. ഇന്ന് ഞാന്‍ അത് ഒന്ന് അടുക്കി വെച്ചു എന്ന് മാത്രം.. :)
നന്ദി ബിന്ദുവേച്ചീ & സാദിക്ക് ഭായ്.. :)
May 7, 2010 at 12:04 AM
sathyathil muzhuvan manassilayilla :)
May 8, 2010 at 12:04 AM

