If you don't have Malayaalam font plz CLICK here
"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു." അനുജി,കുരീപ്പള്ളി.

എന്നെക്കുറിച്ച്.

My photo
"1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍...... " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "







ചൂഷണം.  

Posted by അനുജി, കുരീപ്പള്ളി. in




1.
അടക്കോഴിയുടെ അടിവയറ്റില്‍
മാതൃത്വം ചുട്ടുപൊള്ളുമ്പോള്‍,
കുടുസ്സുമുറിയിലെ മഞ്ഞവെട്ടത്തില്‍
നാളെയുടെ പ്രതീക്ഷകള്‍
നിരന്നിരുന്നു വിറുങ്ങലിയ്ക്കുന്നു.
2.
മുലപ്പാല്‍ ചുരത്തിയ മാറില്‍നിന്നും
അവസാന തുള്ളി ചോരയുമൂറ്റി
ഐ.എസ്.ഐ മുദ്രചാര്‍ത്തി
വില്പനയ്ക്ക് വെക്കുന്നു കോളക്കമ്പനികള്‍.
3.
അത്താഴത്തിനു മുന്‍പ് ഉറങ്ങീപ്പോയ
മകന്റെ വിഹിതത്തില്‍ വെള്ളമൊഴിച്ച്
കണവനു കാലത്തെ പ്രാതലൊരുക്കുന്നു
അടുക്കളക്കോലായിലൊരമ്മ.
4.
അഭിനവകാമുകനൊളിച്ചു വെച്ച
പിക്സല്‍ കൂടിയ ക്യാമറയ്ക്ക് മുന്നില്‍
പതിനേഴുകാരിയുടെ മാറിലൂടെ
ഇഴഞ്ഞു നടക്കുന്നു പ്രണയം.


നിറംകെട്ട ചൂഷിത -ചൂഷകര്‍
കപ്പലണ്ടിപ്പൊതികളായപ്പോള്‍,
പുതിയ ചൂഷണങ്ങള്‍ തേടി
പേനയില്‍ മഷിനിറച്ച്
പത്രം നിവര്‍ത്തുന്നു ഞാനും.


This entry was posted on Apr 18, 2010 at Sunday, April 18, 2010 and is filed under . You can follow any responses to this entry through the comments feed .

3 അഭിപ്രായങ്ങള്‍.

പേന കയ്യില്‍ കരുതുക . അല്‍പ്പം ഭാവന തൊട്ടു മൂര്‍ദ്ദാവില്‍ തടവുക . വരികള്‍ വാക്ക്പോലെ വന്നു കൊള്ളും.(ചിലര്‍ക്ക് ) ചൂഷകപരിഷകളുടെ വെള്ളിടി എന്റെ ശിരസ്സിലൂടെയും പായുന്നു .......

April 18, 2010 at 3:40 PM

നന്ദി സാദിഖ് ഭായ്. ഈ വരികള്‍ ശ്രദ്ധിച്ചതിന്...
ചൂഷിതരും ചൂഷകരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാലാകാലങ്ങളോളം തുടര്‍ന്നു കൊണ്ടേയിരിക്കും.അതിനിടയില്‍ ഒരു വാക്കു കൊണ്ടെങ്കിലും പ്രതികരിച്ചു എന്നൊരു തോന്നല്‍,അതിനു വേണ്ടി മാത്രം ആവും ഈ വരികളും. ഇതും ഒരു തരത്തില്‍ ചൂഷണം തന്നെ.. :)

April 19, 2010 at 9:02 PM

വരികളില്‍ വര്‍ത്തമാന കാല പ്രതിഷേധത്തിന്റെ തീ കാണാനാകുന്നുണ്ട്. ആശംസകള്‍.

June 16, 2010 at 1:08 PM

Post a Comment

Post a Comment